‘കൊച്ചി ഒന്ന് ത്രിപുരയിലേക്ക് മാറ്റാൻ പറ്റോ? ഈ മതേതര വിഷപ്പുക അവിടെ എത്തുമ്പോൾ വർഗീയമായിക്കൊള്ളും’ പിണറായിക്ക് ട്രോൾ

കൊച്ചിയിലെ മാലിന്യ വിഷപ്പുകയെ കുറിച്ച് ഒരു വാക്കുപോലും പറയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ത്രിപുരയിൽ ഇടത് രാജ്യസഭാ എംപിമാർക്ക് എതിരെ അക്രമം ഉണ്ടായതിനെ കുറിച്ച് പ്രതിഷേധിച്ചതിൽ വ്യാപക പരിഹാസം. പിണറായിയുടെ പോസ്റ്റിൽ ആണ് കമന്റുകൾ.

‘ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.’

ആദ്യം ഇവിടത്തെ ന്യൂയോർക്കിലെ മൂടൽ മഞ്ഞ് മാറ്റ് എന്നാണ് പലരും പറയുന്നത്.
‘ത്രിപുരയിലെ കാര്യം അവര് നോക്കിക്കോളും… ഇവിടുത്തെ കാര്യം ആദ്യം നേരെയാവട്ടെ… കൊച്ചിയിൽ ആളുകൾ വിഷം ശ്വസിച്ചു ഒരു വഴിയായി.. അറിഞ്ഞായിരിന്നോ… സംഘ പരിവാറിനെ അന്വേഷിച്ചു പിന്നേ പോകാം..’ ഒരു കമന്റ് ഇങ്ങനെ.

മറ്റു കമന്റുകൾ കാണാം: അവിടുത്തെ കാര്യങ്ങൾ ഒക്കെ ദേശീയ നേതാക്കൾ നോക്കും താങ്കൾ ഭരിക്കുന്ന കേരളത്തിൽ കൊച്ചി നഗരത്തെ അതീവ ഗുരുതരമായ മലിന വായു വിഴുങ്ങിയിട്ട് ഇത്രയും ദിവസങ്ങൾ ആയിട്ട് ഉത്തരവാദിത്തം ഉള്ള ഒരു നടപടി അല്ലെങ്കിൽ പ്രസ്താവന നിങ്ങൾ ഇറക്കിയോ? നിങ്ങളുടെ സഖാവിന്റെ മരുമോൻ കോടികൾ ലാഭിക്കാൻ കാണിച്ച ഈ ഹീന കൃത്യത്തിന് നിങ്ങൾ നിങ്ങളുടെ മകൾക്ക് വേണ്ടി കാണിച്ച അഴിമതികളെക്കാൾ തീവ്രത കൂടുതലാണ് so ഈ നാടിനോട് കുറച്ചെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ കുറച്ചെങ്കിലും കമ്മ്യൂണിസം ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ നടപടി എടുക്ക് എന്നിട്ട് വലിയ ഡയലോഗ് അടിക്ക്.
‘സാറ് അവിടുത്തെ അഭ്യന്തരമന്ത്രി ആയിരുന്നെങ്കില്‍.. ആകാശ് തില്ലങ്കേരിയെ അങ്ങോട്ട് മാറ്റാമായിരുന്നു.’

‘ജനങ്ങളുടെ നികുതിപ്പണം എടുത്ത് കുടുംബസമേതം യൂറോപ്പിൽ പോയി മാലിന്യ സംസ്‌ക്കരണം പഠിച്ചതല്ലേ..എന്നിട്ട് എന്തായി, ജനത്തിന്റെ അത്രയും പണം പോയി, നാട്ടുകാരുടെ കാശിന് കുടുംബം അടിച്ചു പൊളിക്കുകയും ചെയ്തത് മാത്രം മിച്ചം.
10 ലക്ഷം ജനം 10 ദിവസമായി വിഷപ്പുക ശ്വസിക്കുന്നു. ഒരു തലമുറയെ തന്നെ ഇല്ലാതാക്കുകയാണ് ഈ നശിച്ച ഭരണകൂടം. ജനങ്ങളുടെ പണം കൊണ്ട് നാട് ചുറ്റി വന്നിട്ട് ഇപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുന്നു.
ഒന്നിനും ഒരു മറുപടി ഇല്ല. എന്ന് തീരും ഈ ദുരന്തം എന്ന് പോലും അറിയില്ല. കേരള ഹൈക്കോടതി ആണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഇതുപോലൊരു നാറിയ ഭരണം കേരളം കണ്ടിട്ടില്ല. ഇതുപോലൊരു മോശം ഭരണാധികാരി കേരളം ഭരിച്ചിട്ടുമില്ല..
ഈ മൊതല് മുഖ്യമന്ത്രി ആയില്ലായിരുന്നു എങ്കിൽ വലിയ സംഭവം ആണെന്ന് ജനം ഇപ്പോഴും വിചാരിച്ചിരുന്നേനെ..’