ഡെറാഡൂൺ: വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്വാളില് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 21 പേരെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബിറോഖലിലെ ഒരു ഗ്രാമത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ഞൂറു മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും സംസ്ഥാന പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയത്. . രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു.