കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന് പൊലീസ് പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന് പൊലീസ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്.
ഇയാളില്‍ നിന്ന് 837 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്സ്യൂള്‍ പിടിച്ചെടുത്തു. ദുബായില്‍ നിന്നാണ് സാബിര്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തിറങ്ങുകയായിരുന്നു.
എന്നാൽ, പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റെ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് പുറത്തായത്.