തീവ്രവാദം അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഏതൊരു നടപടിയും അതെ ഗൗരവരത്തോടെ പിന്തുണയ്ക്കുമെന്ന് എ.എം ആരിഫ് എം.പി

ആലപ്പുഴ: തീവ്രവാദം അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഏതൊരു നടപടിയെയും അതെ ഗൗവരവത്തോടെ തന്നെ പിന്തുണയ്ക്കുന്നു എന്ന് എ എം ആരിഫ് എം പി ആലപ്പുഴയിൽ പറഞ്ഞു.പോപ്പുലർ ഫ്രണ്ട് റെയ്‌ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ന്യൂനപക്ഷ തീവ്രവാദം ഉള്ളതുപോലെതന്നെ ഭൂരിപക്ഷ തീവ്രവാദവും ഉണ്ടെന്നത് എല്ലവരാലും അംഗീകരിപ്പെട്ടിട്ടുള്ള കാര്യമാണ്.സൈന്യത്തിൽനിന്നുള്ള സ്ഫോടക വസ്തുക്കൾ അടക്കം ഉപയോഗിച്ച് കൊണ്ട് തീവ്രവാദം നടത്തിയ കേസുകൾ ഇപ്പോഴും നടക്കുകയാണ്. മലയകാവ്‌ ,സംജുആതാ എക്സ് പ്രസ്സ് , ഹൈദരാബാദിലെ മസ്‌ജിദ്‌ സ്ഫോടനം ഇങ്ങനെ തുടങ്ങി ധാരാളം സ്ഥലങ്ങളിൽ ആക്രമണ പരമ്പരകൾ ഹൈന്ദവ തീവ്രവാദവും മുസ്ലിം തീവ്രവാദവും നടത്തിയിട്ടുണ്ട്.

ഡൽഹിയിലെ കലാപത്തിൽ മുസ്ലിം തീവ്രവാദികൾ മാത്രമല്ല ഹൈന്ദവ തീവ്രവാദികളും പങ്കെടുത്തിട്ടുണ്ട്. ഈ രണ്ടുതരം തീവ്രവാദങ്ങളിൽ ഒന്നിനെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും മറ്റേത് വളന്നോട്ടെ എന്ന് കരുതുകയും ചെയ്യുന്നത് ഒരിക്കലും രാജ്യസ്നേഹപരമല്ല.ദേശദ്രോഹികളായിട്ടുള്ള എല്ലാ തീവ്രവാദത്തെയും അടിച്ചമർത്തണം.

പോപ്പുലർ ഫ്രണ്ട് എന്ന പറയുന്ന സംഘടന ഒരു തീവ്രവാദ സംഘടന തന്നെയാണ് എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്. അതിനെ വെള്ള പൂശിക്കൊണ്ടല്ല. മറിച്ചു് ഇതേപോലെതന്നെ ഹൈന്ദവ തീവ്രവാദികളെയും കണ്ടെത്താനും അടിച്ചമർത്താനും കൂടി സർക്കാർ ശ്രമിച്ചാൽ സർക്കാരിന്റെ ഉദ്ദേശശുദ്ദിയെ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

ഒന്ന് മാത്രം ചെയ്യുമ്പോൾ അതിന് ഒരു ഏകപക്ഷീയ സ്വഭാവം മാത്രമേ ഉണ്ടാകുകയുള്ളൂ ,ആ ഏകപക്ഷീയമെന്ന വാക്കിന് ഇത്തരത്തിലുള്ള ഒരർത്ഥം കൂടിയുണ്ട് എന്നതാണ് എല്ലാവരും ഓർമ്മിക്കേണ്ടതെന്നും എ എം ആരിഫ് എം പി പറഞ്ഞു.