രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട

മുംബൈ : രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. മുംബൈയിലെ നവ സേവ പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ലിക്കോറൈസ് കോട്ട് ചെയ്ത 22 ടണ്‍ ഹെറോയിനാണ് പിടികൂടിയത്. ഇത് ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത് എന്ന് സ്പെഷ്യല്‍ സിപി എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു.

നാര്‍ക്കോ ടെററിസം നമ്മുടെ രാജ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അന്താരാഷ്ട്രതലത്തില്‍ രാജ്യത്തേക്ക് എങ്ങനെ മയക്കുമരുന്ന് കടത്തുന്നുവെന്നും ഇത് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെറോയിന്റെ ആകെ അളവ് ഏകദേശം 345 കിലോഗ്രാം ആണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.