പാലോട് : കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഞാറനീലി ആലുംമൂട് ആദിവാസി ഊരിലെത്തി. മഹിളാമോർച്ച ദേശീയസമിതി അംഗവും പെരിങ്ങമ്മല പഞ്ചായത്ത് അംഗവുമായ ബിന്ദു സുരേഷിന്റെ ക്ഷണം സ്വീകരിച്ചാണ് മന്ത്രിയെത്തിയത്.ഊരിലെ താമസക്കാരും ബി.ജെ.പി. പ്രവർത്തകരും ചേർന്ന് മന്ത്രിക്ക് സ്വീകരണം നൽകി. മന്ത്രി നാട്ടുകാരുടെ പരാതി കേട്ടു. കപ്പയും മുളകും മീൻ കറിയും സാമ്പാറും ചേർന്ന ഊണും കഴിച്ച് ആണ് മന്ത്രി മടങ്ങിയത്. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ നേതാക്കളായ മുളയറ രതീഷ്, ഇലകമൺ സതീശൻ, മണ്ഡലം പ്രസിഡന്റ് മുകേഷ് മാറനാട്, സെക്രട്ടറി ആർ.ആർ.ഷാജി, വിഷ്ണു, പ്ലാമൂട് അജി, ബിന്ദു സുരേഷ്, ശങ്കരൻ, സുനിൽ കുമാർ, സുരേഷ്, സനൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.