സംസ്ഥാനത്ത് ചെറുകിട വ്യവസായ സംഗമം സെപ്തംബർ 23 മുതൽ കൊച്ചിയിൽ നടക്കും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ചെറുകിട വ്യവസായ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചെറുകിട വ്യവസായ സംഗമത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുക.
സെപ്തംബർ 23 രാവിലെ 10 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുക. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ ഗോപാലൻ, എം.ബി രാജേഷ്, കെ, രാജൻ, വി.എൻ വാസവൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവർ പങ്കെടുക്കും.
വ്യവസായ സംഗമത്തിൽ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ആവശ്യമായ നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കൂടാതെ, വ്യവസായ നയങ്ങളെയും പദ്ധതികളെയും കുറിച്ച് നിരവധി തരത്തിലുള്ള പരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.