തിരുവനന്തപുരം : മണക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മാസങ്ങളായി കുടിവെള്ളം കിട്ടാതെ നാട്ടുകാർ വലയുന്നു. മണക്കാട് കോപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി കിടന്നാലും വാട്ടർ അതോറിറ്റി തിരിഞ്ഞു നോക്കാതെ അവസ്ഥയാണ്.
പ്രദേശത്തെ 300 കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. സർക്കാർ വിവിധ പദ്ധതികൾ കുടിവെള്ളത്തിനായി പ്രഖ്യാപിക്കുമെങ്കിലും അതൊന്നും മണക്കാട് പ്രദേശത്ത് കാണാത്ത അവസ്ഥയാണ്. തലസ്ഥാന നഗരത്തിൽ വെള്ളമെത്തിക്കാൻ 70 കോടി രൂപയുടെ അമൃത് കുടിവെള്ള പദ്ധതി രൂപീകരിക്കുന്നുവെങ്കിലും ഈ പദ്ധതിയുടെ സഹായം മണക്കാട് പ്രദേശത്ത് കിട്ടുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം മണക്കാട് പ്രദേശത്തെ കുടിവെള്ളം പ്രശ്നം പരിഹാരം കാണാൻ നഗരസഭയും . പ്രദേശത്തെ കൗൺസിലറും , എം.എൽഎയും അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .അല്ലാത്തപക്ഷം കുടിവെള്ളത്തിനുവേണ്ടി ശക്തമായ പ്രതിഷേധത്തിൽ കടക്കുമെന്നും നാട്ടുകാർ പറഞ്ഞു.