ഇരുട്ടിന്റെ മറവിൽ : സിപിഐ എം പെരുമ്പഴതൂർ ലോക്കൽ കമ്മിറ്റിയുടെ ഓഫീസിന് മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
നെയ്യാറ്റിൻകര : സിപിഐ എം പെരുമ്പഴതൂർ ലോക്കൽ കമ്മിറ്റിയുടെ ഓഫീസിന് മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റിയുടെ മുന്നിൽ ഉണ്ടായിരുന്ന കൊടിതോരണങ്ങളും ഫ്ളക്സുകളും സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു ഓഫീസിനു മുന്നിലെ റോഡിൽ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ ഫ്ലക്സ് ബോർഡ് സാമൂഹ്യവിരുദ്ധർ പാർട്ടി ഓഫീസിന് മുന്നിൽ വയ്ക്കുകയും ചെയ്തു.
അതേസമയം സിപിഎം പാർട്ടി ഓഫീസുകൾക്ക് നേരെ ഇത്തരം അഴിഞ്ഞാട്ടം പതിവ് കാഴ്ചയാകുന്നവെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. ഇപ്പോൾ പെരുമ്പഴുതൂർ പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലും ഇരുട്ടിന്റെ മറവിൽ നടത്തിയ സാമൂഹ്യ വിരുദ്ധരുടെ ഇത്തരം അഴിഞ്ഞാട്ടത്തിനെതിരെയും ശക്തമായ നിയമപടിലേക്കും പ്രതിഷേധത്തിലേക്കും കടക്കുമെന്ന് സി.പി.ഐഎം പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു.