തിരുവനന്തപുരം : എൻ.സി.പി യുടെ സംസ്ഥാന സമിതി തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നിന്നും എതിരില്ലാതെ എൻ.സി.പി സംസ്ഥാന സമിതി അംഗമായി വൈശാഖ് സുരേഷിനെ തെരഞ്ഞെടുത്തു. മാധ്യമ രംഗത്ത് 15 വർഷമായി സജീവമാണ് . നാഷണൽ ന്യൂസ് പോർട്ടലായ ഇ.ബി.എം ന്യൂസിന്റെ മാനേജിങ് എഡിറ്ററും ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് . മാധ്യമപ്രവർത്തകർ പൊതു സമൂഹത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഏത് സമയത്തും അവരുടെ ആവശ്യത്തിനായി ഓടിയെത്തുന്നത് പതിവ് കാഴ്ചയാണ്. സാമൂഹ്യ രംഗത്തും പൊതുപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം തെളിയിച്ച വ്യക്തികൂടിയാണ് വൈശാഖ് സുരേഷ്