നടി കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയായ ആന്റണിയുമായി പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.
read also; ക്ഷേത്ര ദർശനത്തിന് പോയപോയവർ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് കയറി: അപകടത്തിൽപ്പെട്ടത് കണ്ണൂർ പയ്യന്നൂർ സ്വദേശികൾ
‘‘കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.’’– സുരേഷ് കുമാർ ഒരു മാധ്യമത്തിന് പ്രത്യേകം നൽകിയ അഭിമുഖത്തിൽ പറഞ്ഞു.