നടി വനിത വിജയകുമാറിനു നാലാം വിവാഹം: സേവ് ദി ഡേറ്റ് ചിത്രം പങ്കുവച്ച്‌ താരം


ചെന്നൈ: നടി വനിതാ വിജയകുമാർ വീണ്ടും വിവാഹിതയാവുന്നു. നൃത്തസംവിധായകനും നടനുമായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്‌ടോബർ അഞ്ചിനാണ് ഇരുവരും വിവാഹിതരാവുന്നത്. സേവ് ദി ഡേറ്റ് ചിത്രം പങ്കുവച്ച്‌ നടി തന്നെയാണ് വിവാഹവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

read also : നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തി: ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളാണ് വനിത. വനിതയുടെ നാലാം വിവാഹമാണിത്. പലപ്പോഹും വാർത്തകളിൽ നിരന്നു നിൽക്കുന്ന താരമാണ് വനിത. 2000ല്‍ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007ല്‍ ആകാശുമായി പിരിഞ്ഞ വനിത ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. 2012ല്‍ ഈ ബന്ധവും അവസാനിപ്പിച്ചു. 2020ല്‍ ഫോട്ടോഗ്രാഫറായ പീറ്റർ പോളിനെ വിവാഹം ചെയ്തു. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ആരോപിച്ച്‌ ഭാര്യ എലിസബത്ത് രംഗത്ത് വന്നതോടെ ഇവരുടെ വിവാഹവാർത്ത വലിയ വിവാദമായി. അഞ്ചുമാസം മാത്രമാണ് ഈ ബന്ധം നിലനിന്നത്.