ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങള്‍ക്കൊക്കെ തോന്നുന്നത് തന്നെയാണ് എനിക്കും തോന്നുന്നത് : നവ്യ
കൊച്ചി: സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരണമെന്ന് നടി നവ്യ നായർ. താരത്തിന്റെ നൃത്തവിദ്യാലയമായ മാതംഗി ഡാൻസ് സ്‌കൂളിന്റെ മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു നവ്യ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് പ്രതികരിച്ചത്.
read also: ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ല: നസ്രള്ളയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള
‘എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ എപ്പോഴും വരണം. നൃത്തത്തിന്റെ കാര്യമെടുത്താല്‍ കലാക്ഷേത്രയിലൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ നമ്മള്‍ പത്രങ്ങളില്‍ വായിച്ചതുമാണ്. സിനിമ, നൃത്തം എന്നു മാത്രമല്ല എല്ലായിടത്തും മാറ്റങ്ങള്‍ വരണം. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി പോകാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല, നിങ്ങള്‍ക്കൊക്കെ എന്താണോ മനസില്‍ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത് എന്ന് മനസിലാക്കിയാല്‍ മതി’- നവ്യ പറഞ്ഞു. ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പൊലീസും ഇടപെട്ട കേസില്‍ അതിന്റേതായ തീരുമാനങ്ങളല്ലേ വരേണ്ടതെന്നും നവ്യ കൂട്ടിച്ചേർത്തു.