വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധ നൃത്തവുമായി നടി മോക്ഷ


കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധ നൃത്തവുമായി നടി മോക്ഷ. കളളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മോക്ഷ.

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത് സന്തോഷ്പുരിൽ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷ നൃത്തം ചെയ്തത്.

കാസി നസ്റുൾ ഇസ്ലാം എഴുതിയ ഒരു കവിത പശ്ചാത്തലമാക്കിയായിരുന്നു മോക്ഷയുടെ നൃത്തം. ഓഗസ്റ്റ് 31ന് നടന്ന പ്രതിഷേധനൃത്തത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സൈബറിടത്ത് ശ്രദ്ധനേടിയത്. കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ച് ഇതിനുമുൻപും മോക്ഷ പ്രതികരിച്ചിട്ടുണ്ട്.

 മോക്ഷയുടെ പുതിയ ചിത്രം ചിത്തിനിയാണ്. സെപ്റ്റംബർ 27 നാണ് ചിത്രം റിലീസ്. കെ വി അനിലിന്റെ കഥയെ അടിസ്ഥാനമാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് ചിത്തിനി സംവിധാനം ചെയ്‌തിരിക്കുന്നത്.