ലൈംഗികാതിക്രമം തെളിഞ്ഞാല്‍ വിലക്ക്: സിനിമയെ ‘ശുദ്ധീകരിക്കാന്‍’ വിചിത്ര നിര്‍ദേശങ്ങളുമായി നടികര്‍ സംഘം


സിനിമ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാന്‍ നടപടിയുമായി തമിഴ് അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘം. കുറ്റം തെളിഞ്ഞാല്‍ വിലക്ക് ഉള്‍പ്പെടെ കടുത്ത നടപടികളാണ് നടികകര്‍ ‍സംഘം ശുപാര്‍ശ ചെയ്യുന്നത്. നടപടികളിൽ ചില വിചിത്ര നിര്‍ദേശങ്ങള്‍ വലിയ ചർച്ചയാകുകയാണ്.

ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കാൻ ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ ഉള്‍പ്പടെ ശക്തിപ്പെടുത്താനാണ് തീരുമാനം. തെറ്റുകരാണെന്ന് കണ്ടെത്തുന്നവരെ അഞ്ച് വർഷം വിലക്കുന്നതുള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കുക.

സിനിമയിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനായി തമിഴ് അഭിനേതാക്കളായ നാസർ, വിശാല്‍, കാർത്തി എന്നിവരുടെ നേതൃത്തിലുള്ള നടികർ സംഘത്തിന്റെ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവരുള്‍പ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് നടികർ സംഘത്തിന്റെ പ്രഖ്യാപനങ്ങള്‍.

read also: ആണ്‍ സുഹൃത്തിനൊപ്പം രാത്രിയില്‍ റീല്‍ ചിത്രീകരിക്കാന്‍ പോയി: 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

പ്രധാനമായും ഏഴ് തീരുമാനങ്ങളാണ് സംഘം യോഗത്തില്‍ എടുത്തിട്ടുള്ളത്. സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോള്‍ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാല്‍ അഞ്ച് വർഷം വരെ വിലക്ക് ഉണ്ടാകും എന്നതാണ് ഏറ്റവും സുപ്രധാനമായ തീരുമാനം. ഒപ്പം ബാധിക്കപ്പെട്ട ഇരകള്‍ക്ക് നിയമസഹായത്തിനുള്ള എല്ലാ പിന്തുണനയും സംഘടന നല്‍കും. അതിക്രമങ്ങള്‍ അറിയിക്കാൻ ആഭ്യന്തര പരിഹാര സെല്ലിനായി പ്രത്യേക ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടാക്കും. ഇരകള്‍ക്ക് ഈ നമ്പറിലൂടെയും ഇമെയില്‍ വഴിയും പരാതികള്‍ അറിയിക്കാം.

ഇക്കാര്യങ്ങള്‍ സൈബർ പോലീസിനെ അറിയിക്കാനും നിയമനടപടി സ്വീകരിക്കാനും നടികർ സംഘം തന്നെ സഹായം നല്‍കും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരാതി ഉന്നയിക്കുന്നതെങ്കിലും നിയമസഹായത്തിനുള്ള പിന്തുണ നല്‍കും. എന്നാല്‍ പരാതികള്‍ നല്‍കാനായി അംഗങ്ങള്‍ ആദ്യം നടികർ സംഘത്തെ സമീപിക്കണം എന്ന നിർദേശമാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.