മാനുവൽ എവിടെ? എങ്ങും മാനുവൽ… കടൽ സംഘർഷത്തിൻ്റെ മുഹൂർത്തങ്ങളുമായി കൊണ്ടൽ – ഒഫീഷ്യൽ ടീസർ പുറത്ത്


മാനുവൽലിനെ കണ്ടില്ലാ… എന്ന ചോദ്യവുമായിട്ടാണ് കൊണ്ടൽ എന്ന ചിത്രത്തിൻ്റെ ട്രെയിലർ ആരംഭിക്കുന്നത്.
ഹും..അവൻ പണിക്കെന്നും പറഞ്ഞു പോയിട്ടുണ്ട്.
. ഗൾഫിലിരുന്ന് അന്തസ്സായിട്ടു കുടുംബം നോക്കിക്കൊണ്ടിരുന്ന ചെറുക്കനാ… ഇപ്പോം കള്ളും കുടിച്ച് കണ്ടടം നെരങ്ങി നടക്കുകാ..

അവരൊക്കെ കിട്ടാനും.
കുത്താനും മടിക്കാത്ത ഗുണ്ടകളാ
ഞങ്ങൾക്ക് അവമ്മാരെ പേടിയാണ്…
നീയുംഇതിൻ്റെ പുറകേ പോകാൻ നിക്കണ്ട ….
അവനെന്തോ സംശയമുണ്ട്…
കൊണ്ടലിലെ വിവിധ മുഹൂർത്തങ്ങളിലെ ഏതാനും ഭാഗങ്ങളാണിത്. ടീസറിലുടനീളം ആക്ഷൻ രംഗങ്ങളും കാണാൻ കഴിയും.

read also: ചാവക്കാടിൻ്റെ മനോഹാരിത പാടി വിനീത് ശ്രീനിവാസനും അഫ്സലും

ഉദ്വേഗത്തിൻ്റെ മുഹൂർത്തങ്ങൾ ഉടനീളം നിലനിർത്തിയുള്ള ഈ ടീസർ ഈ ചിത്രത്തിൻ്റെ മൊത്തം ജോണറിനെത്തന്നെ യാണ് ചൂണ്ടിക്കാട്ടുന്നത്. വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാറിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ എന്ന ചിത്രം ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിന് എത്തുകയാണ്. അതിൻ്റെ മുന്നോടിയാണ് പുതിയ ടീസർ പുറത്തു വിട്ടിരിക്കുന്നത്.

കൊണ്ടൽ എന്ന വാക്ക് കടൽ മക്കളുടേതാണ്. കടലിൽ നിന്നും കരയിലേക്കു വിശുന്ന നാലാം കാറ്റിനെയാണ് ഇവർ കൊണ്ടൽ എന്നു പറയുന്നത്. പുറം കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് ഇത്തരം പ്രതിഭാസങ്ങൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ഈ നാലാം കാറ്റിൻ്റെ പിന്നിൽ ചില നിഗൂസ്ഥതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്.

ശക്തമായ പ്രതികാരത്തിൻ്റെ.എ രിയുന്ന കനൽ പോലെയുള്ള പ്രതികാരം. മാനുവൽ എന്ന യുവാവിൻ്റെ മനസ്സിലാണ് നുരഞ്ഞുപൊങ്ങുന്ന ഈ പ്രതികാരം കനലായി എരിയുന്നത്. അത് കടലിനേയും കടപ്പുറത്തെയും സംഘർഷഭരിതമാക്കുകയാണ്.

തീ പാറും സംഘട്ടനങ്ങൾ… ഉൾക്കടലിലും കടപ്പുറത്തും . ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ മൂവിയായിരിക്കും കൊണ്ടൽ. പുതുമയാർന്ന പശ്ചാത്തലവും ഹൃദയഹാരിയായ മുഹൂർത്തങ്ങളാലും കൊണ്ടൽ പ്രേക്ഷകർക്ക് തികഞ്ഞ ഓണവിരുന്നു തന്നെ സമ്മാനിക്കുമെന്നതിൽ സംശയമില്ല.

വിശാലമായ ക്യാൻവാസിൽ നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിലാണ് പൂർത്തിയാകുന്നത്.പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നടൻ ആൻ്റെണി വർഗീസ് (പെപ്പെ)മാനുവലിനെ അവതരിപ്പിക്കുന്നു. പ്രശസ്ത ബോളിവുഡ് താരം രാജ്.ബി. ഷെട്ടി, ഈ ചിത്രത്തിൽ അരിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. പ്രതികാരവും , പ്രണയവും, ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്. നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻ സൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ,അഫ്സൽ പി.എച്ച്.. സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭാ , കുടശ്ശനാട് കനകം, (ജയ് ജയ് ഹോഫെയിം) ഉഷ, ജയാ ക്കുറുപ്പ് പുഷ്പ കുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ.
തിരക്കഥ – അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ
സാം. സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും.
ഛായാഗ്രഹണം – ദീപക് ഡി. മേനോൻ
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്
കലാസംവിധാനം – വിനോദ് രവീന്ദ്രൻ,
കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്.
മേക്കപ്പ് – അമൽ ചന്ദ്ര
നിശ്ചല ഛായാഗ്രഹണം – നിദാദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് തോപ്പിൽ
സഹ സംവിധാനം – ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്,
വീക്കെൻ്റെ ബ്ലോഗ്ബസ്റ്റേഴ്സ് മാനേജേർസ് – റോജി പി. കുര്യൻ ‘
പ്രൊഡക്ഷൻ മാനേജർ – പക്രു കരീത്തറ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് റിയാസ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.
സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.