താര സംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി നടനുമായ ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്.
ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ഇത് സംബന്ധിച്ച് ബാബുവിനോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിദ്ധിഖ് പറഞ്ഞു.
read also : ആദ്യം വളയില്‍ തൊട്ടു, കഴുത്തിലേക്ക് കൈ നീണ്ടു, പേടിച്ചാണ് ഹോട്ടലില്‍ കഴിഞ്ഞത്: രഞ്ജിത്തിനെതിരെ നടി
ഇന്നലെയാണ് ഇത് സംബന്ധിച്ച് ഒരു നടി വെളിപ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഇത് സംബന്ധിച്ച് ബാബുവിനോട് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സിദ്ധിഖ് പറഞ്ഞത്. ‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്മിറ്റി രണ്ട് മൂന്ന് തവണ വിളിപ്പിച്ചിരുന്നു. കൂടുതലും വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അമ്മയ്ക്ക് നിലവില്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും 2006 ല്‍ നടന്ന സംഭവത്തെ പറ്റി ഒരു പരാതി ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. അതില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നത് ആലോചിക്കും. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും’ സിദ്ധിഖ് പറഞ്ഞു.