തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പീഡനത്തിനിരയാകുമ്പോള്‍ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താല്‍ തീരാവുന്നതല്ലേ ഉള്ളൂ ഈ പ്രശ്നമെന്നു നടൻ ചോദിക്കുന്നു.
read also: സുരക്ഷാസേനയ്ക്കുനേരെ വെടിവെപ്പ്: CRPF ഇൻസ്‌പെക്ടര്‍ക്ക് വീരമൃത്യു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അതിക്രമം നേരിടുമ്പോള്‍ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോള്‍ സപ്പോർട്ട് ചെയ്യുകയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ. എല്ലാ മേഖലയിലും ഓരോ കമ്മീഷനെ വയ്‌ക്കുക. ഒരോ കമ്മീഷനും പറയാനുണ്ടാകും ഒരു കഥ. പീഡനങ്ങള്‍ നേരിടുമ്ബോള്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിക്കാറില്ല. ഞാൻ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. പീഡനത്തിനിരയാകുമ്പോള്‍ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താല്‍ തീരാവുന്നതല്ലേ ഉള്ളൂ ഈ പ്രശ്നം. ഈ റിപ്പോർട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്’- ഷൈൻ ടോം ചാക്കോ പ്രതികരിച്ചു.