ഭാര്യ ഗര്‍ഭിണിയായ സമയത്ത് പോലും സിനിമാക്കാരനായതിനാല്‍ വാടകയ്ക്ക് വീട് കിട്ടിയില്ല: ശ്രീകാന്ത്


തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് ശ്രീകാന്ത്. എന്നാൽ, സിനിമാക്കാരനായതിനാല്‍ വാടക വീട് കിട്ടാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നു താരം തുറന്നു പറയുന്നു. ഒരു വീട് എനിക്ക് വാടകയ്ക്ക് കൊടുക്കാനുണ്ടെങ്കില്‍ സിനിമാക്കാരന് കൊടുക്കുമെന്നും താരം തുറന്നു പറഞ്ഞു.

read also: 24 മണിക്കൂറില്‍ ലഭിച്ചത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴ, കൂടുതല്‍ പെയ്തത് കോട്ടയത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘കാരണം എന്‍റെ ഭാര്യ ഗർഭിണിയായ സമയത്ത് വീട്ടില്‍നിന്നു ആശുപത്രിയിലേക്ക് ദൂരം കൂടുതലാണ്. അടുത്ത് എവിടെങ്കിലും വാടകയ്ക്ക് വീട് നോക്കാമെന്ന് കരുതി. ഒരു വീട് നിശ്ചയിച്ചു. വീട് കാണാൻ പോയപ്പോള്‍ സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞു. എനിക്ക് ഷോക്കായി. എല്ലാ ഫങ്ഷനും സിനിമാക്കാർ വേണം. സെല്‍ഫി എടുക്കാനും സിനിമാക്കാർ വേണം. എന്നാല്‍ സിനിമാക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല.

രണ്ട് വർഷത്തെ വാടക മൊത്തമായി തരാമെന്ന് പറഞ്ഞു. എന്നാല്‍ വീട് തന്നില്ല. സിനിമാക്കാർ, വക്കീല്‍, രാഷ്ട്രീയക്കാർ എന്നിവർക്ക് വാടകയ്ക്ക് വീട് നല്‍കാൻ മടിക്കുന്ന പ്രവണതയുണ്ട്. സിനിമാക്കാരാകുമ്പോള്‍ വീട്ടില്‍ പാർട്ടിയുണ്ടാവും, വീട് നന്നായി നോക്കില്ല എന്ന് പറയും. അത് തെറ്റായ ധാരണയാണെന്ന്’- ശ്രീകാന്ത് പറഞ്ഞു.