സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ചു: കെ ബി ഗണേഷ് കുമാര്‍



തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ചുവെന്ന് നടൻ കെ.ബി ഗണേഷ് കുമാര്‍.

‘ഗഗനചാരി’ എന്ന ചിത്രത്തിലെ അഭിനയം കണ്ടതിന് ശേഷം സുരേഷ് ഗോപി തന്നെ വിളിച്ചുവെന്നും പടത്തിലെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗഗനചാരിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം ഗണേഷ് കുമാര്‍ പങ്കുവച്ചത്. ‘ഫോണില്‍ വിളിച്ചാണ് സംസാരിച്ചത്, ചെയ്ത വേഷം നന്നായി എന്ന് കേള്‍ക്കുന്നത് ഒരു കലാകാരനെ സംബന്ധിച്ച്‌ വളരെ സന്തോഷമുള്ള കാര്യമാണെന്നും’ ഗണേഷ് കുമാർ പറഞ്ഞു.

read also: ‘പഠനത്തിലെ കളിവഴികൾ’ പുസ്തകം പ്രകാശനം ചെയ്തു

അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ ജൂണ്‍ 21-നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ അമേരിക്ക, യൂറോപ്പ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിൽ പ്രദര്‍ശിപ്പിച്ചിരുന്നു.