ചിത്തിനിയിലെ “ആരു നീ ആര് നീ” എന്ന പ്രണയഗാനത്തിന്റെ വീഡിയോ റിലീസ് നാളെ


മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിത്തിനി. ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ആൻഡ് ട്രയ്ലർ ലോഞ്ച് നാളെ വൈകുന്നേരം 6.30 മുതൽ കൊച്ചി ലുലുമാളിൽ നടക്കുകയാണ്. ചടങ്ങിൽ വച്ച്‌ , 7.30ന് “ആരു നീ ആര് നീ” എന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം നിർവ്വഹിക്കപ്പെടുകയാണ്.

ഗാനത്തിന്റെ രചന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഈസ്റ്റ് കോസ്റ്റ് വിജയന്റേതാണ്. യുവ സംഗീത സംവിധായകനായ രഞ്ജിൻ രാജിന്റെ ഈണത്തിൽ ഗായകൻ ഹരിശങ്കർ ആലപിച്ച മനോഹര പ്രണയ ഗാനം അതിന്റെ ദൃശ്യ രൂപത്തിൽ ആസ്വാദകരിലേയ്ക്ക് എത്തുന്നു.

read also: യുവതിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്.