വർഷങ്ങൾക്ക് ശേഷത്തിലെ നിതിൻ മോളി എന്ന കഥാപാത്രം ചെയ്തത് വിനീത് ശ്രീനിവാസൻ പറഞ്ഞതിനാൽ മാത്രമാണെന്ന് നടൻ നിവിൻ പോളി. കഥ കേട്ടപ്പോൾ താൻ കൺഫ്യൂസ്ഡ് ആയിരുന്നുവെന്നും, തന്റെ ആശങ്ക വിനീതിനോട് പറഞ്ഞപ്പോൾ ചില ഡയലോഗുകളിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു.
read also: ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ,
ഞാൻ കൺഫ്യൂസ്‌ഡ് ആയിരുന്നു അതൊരു മീറ്ററിൽ ചെയ്യേണ്ട കഥാപാത്രമാണല്ലോ. അല്ലെങ്കിൽ ഭയങ്കര സ്ലാപ്പ്സ്റ്റിക്ക് ആയി തോന്നും. അത് കറക്റ്റ് അല്ലെങ്കിൽ ഒരു ഇമ്പാക്ട് ഇല്ലാത്ത പോലെ തോന്നുമായിരുന്നു. ഇങ്ങനെ ഡയലോഗ് പറഞ്ഞാൽ വർക്ക് ആകുമോ എനിക്കും ഡൗട്ട് ഉണ്ടായിരുന്നു. ആദ്യത്തെ ഡയലോഗുകൾ ഒക്കെ വേറെ രീതിയിലായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു ഇങ്ങനെയുള്ള ഡയലോഗുകൾ പറയാൻ എനിക്കിത്തിരി മടിയുണ്ട് എന്ന്. അത് ശരിയാണ് എന്ന് പറഞ്ഞ് വിനീത് അത് മാറ്റി. എങ്കിലും എനിക്ക് സംശയമുണ്ടായിരുന്നു. വിനീത് പറഞ്ഞു, നീ എന്നെ വിശ്വസിച്ചേ, നീ വാ, ഞാൻ നോക്കിക്കോളാമെന്ന്. വിനീതായത് കൊണ്ട് മാത്രമാണ് ഞാൻ അത് ചെയ്‌തത്. വേറെ ആരാണെങ്കിലും, എത്ര വലിയ ഡയറക്ടർ വന്നു പറഞ്ഞാലും ഞാനത് ചെയ്യില്ല. ഇറ്റ്സ് ഒൺലി ബികോസ് ഓഫ് വിനീത്.