ബി​ഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം!! അച്ഛൻ തന്നെ അം​ഗീകരിച്ചുവെന്ന് അഭിഷേക്


ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഭിഷേക് ജയ്ദീപ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേയ്ക്ക് എത്തിയ അഭിഷേക് വോട്ടിന്റെ അടിസ്ഥാനത്തിൽ ഷോയിൽ നിന്നും പുറത്തായി. മിസ്റ്റർ ​ഗേ ഇന്ത്യ ഐഡിയയുടെ റണ്ണറപ്പ് ആയിരുന്നു അഭിഷേക്. തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് അച്ഛനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു താൻ ബി​ഗ് ബോസിൽ എത്തിയതെന്നും ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായെങ്കിലും അച്ഛൻ തന്നെ അം​ഗീകരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അഭിഷേക് ഇപ്പോൾ.

read also: വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്: നിവിൻ പോളി

‘അച്ഛൻ എനിക്ക് ഇന്ന് അയച്ച മെസേജ്. ബി​ഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം’, എന്ന കുറിപ്പോടെ അഭിഷേക് അച്ഛന്റെ വാക്കുകൾ പങ്കുവച്ചു.

‘നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിര്പ്പുമില്ല..നീ എന്‍റെ മകന്‍ എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്‍റെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്‍റെയും കൂടിയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നുമുണ്ട്’, എന്നാണ് അച്ഛന്റെ വാക്കുകൾ.