[ad_1]
ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിനെ അടിസ്ഥാനമാക്കി സംവിധാനം ബ്ലെസ്സി ചെയ്യുന്ന ‘ആടുജീവിതം’ ഈ മാസം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയ്ക്ക് ഓസ്‌കര്‍ ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നടന്‍ പൃഥ്വിരാജ്. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭുമുഖത്തിലാണ് നടന്‍ സംസാരിച്ചത്.
‘ഈ സിനിമ അന്താരാഷ്ട്രതലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഞങ്ങള്‍ ഓസ്‌കര്‍ നേടിയാല്‍ അത് അത്ഭുതമാകും. എന്നാല്‍, സിനിമ ആഗോളതലത്തില്‍ ബ്ലോക്ക്ബെസ്റ്റര്‍ ആകുന്നതാണോ അക്കാദമി അവാര്‍ഡ് ആണോ പ്രധാനം എന്ന് ചോദിച്ചാല്‍, അക്കാദമി അവാര്‍ഡ് രണ്ടാമതാകും. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, പൃഥ്വിരാജ് പറയുന്നു.
അതേസമയം, മാര്‍ച്ച് 28ന് ആണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിനായി 31 കിലോ ഭാരം പൃഥ്വിരാജ് കുറിച്ചിരുന്നു. 16 വര്‍ഷത്തോളമാണ് സംവിധായകന്‍ ബ്ലെസി ഈ സിനിമയ്ക്കായി ചിലവിട്ടത്. മലയാളത്തിലെ മുന്‍നിര സംവിധായകന്‍ ആയ ബ്ലെസി സിനിമയില്‍ നിന്നും മാറി ആടുജീവിതത്തിനായി സമയം ചിലവഴിക്കുകയായിരുന്നു.
[ad_2]