സുരേഷ് ഗോപിയെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ ഒരു ദിവസം സത്യം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല: അനൂപ് ശങ്കര്‍
[ad_1]
കലാമണ്ഡലം ഗോപിയാശാനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ പരിഹാസവുമായി ഗായകൻ അനൂപ് ശങ്കർ.
‘ഒരു ചിന്തയും മറു ചിന്തയും ഇല്ലാതെ സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ സത്യം ഒരു ദിവസം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല. സത്യം പറഞ്ഞതിന് അങ്ങേയോട് ഇരട്ടി ബഹുമാനം ഗോപിയാശാനേ അങ്ങില്‍ വസിക്കുന്ന കലാകാരന് പതിന്മടങ്ങു ശോഭയെന്നും’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
read also: ലഹരി-തീവ്രവാദക്കേസ്: രണ്ട് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഐഎ
തനിക്ക് സുരേഷ് ഗോപിയുമായി വർഷങ്ങളായുള്ള സ്‌നേഹബന്ധമാണെന്ന വിശദീകരണവുമായി കലാമണ്ഡലം ഗോപി രംഗത്തെത്തിയതോടെ വിവാദങ്ങൾ വേറെ ഒരു തലത്തിലേയ്ക്ക് മാറി.
തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എത്തിയ കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിന്റെ പോസ്റ്റ് ഏറ്റെടുത്താണ് ഇടത്-വലത് മുന്നണികള്‍ കുപ്രചാരണത്തിന് തുടക്കമിട്ടത്.
[ad_2]