തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയ മുന്നേറുകയാണ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്. ച്ത്രത്തെ മുന്‍നിര്‍ത്തി മലയാളികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്ന് ജയമോഹന്‍ കുറിച്ചത്.
ഇപ്പോള്‍ ഇതിന് കടുത്ത മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന്‍റെ പിതാവും സംവിധായകനും നടനുമായ സതീഷ് പൊതുവാള്‍.
മഞ്ഞുമ്മല്‍ ബോയ്സിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല കയ്യിൽ ചരടുകെട്ടിയവരുമില്ല. പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ലെന്ന് സതീഷ് പൊതുവാള്‍ പറയുന്നു.
read also: തണുപ്പിച്ച ബിയർ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആര്‍എസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ.കെ.ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല കയ്യിൽ ചരടുകെട്ടിയവരുമില്ല പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത . ജയമോഹനേപ്പോലെ ഒരു ആര്‍എസ്എസുകാരനെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.