കുഞ്ഞിനെ കാണിക്കുന്നില്ലെന്ന് ദിലീപൻ, വാ തുറന്നാല്‍ നിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് അതുല്യ


സോഷ്യല്‍ മീഡിയ താരമായ അതുല്യ പാലക്കലിന്റെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപനാണ് ഭർത്താവ്. എന്നാൽ, ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അതുല്യ അമ്മയായത്. അതിനു പിന്നാലെ അതുല്യയ്ക്കും വീട്ടുകാർക്കും എതിരെ ആരോപണവുമായി ദിലീപാണ് രംഗത്ത് എത്തി.

‘എനിക്ക് എന്റെ കുഞ്ഞിനെ കാണാന്‍ സാധിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഒരുപാട് ശ്രമിച്ചുവെങ്കിലും എനിക്ക് ആശുപത്രിയുടെ വിവരങ്ങളൊന്നും ലഭ്യമായില്ല. ഇന്ന് രാവിലെയാണ് കുഞ്ഞ് ജനിച്ച വിവരം ഞാന്‍ അറിയുന്നത്. അഞ്ജലിയുടെ കസിനില്‍ നിന്നാണ് ഈ വിവരം അറിയുന്നത്. എന്റെ കുഞ്ഞ് അപകടത്തിലാണ്. ആ സൈക്കോ കുടുംബം തങ്ങളുടെ നേട്ടത്തിനായി എന്തും ചെയ്യും. കേരള മുഖ്യമന്ത്രി കാണുന്നത് വരെ ഈ വീഡിയോ ഷെയര്‍ ചെയ്യണം’- എന്നാണ് ദിലീപന്‍ പറയുന്നത്.

read also: ‘രാത്രിയിലും വിശ്രമമില്ലാതെ പണി പുരോഗമിക്കുന്നു’:പൊങ്കാലയ്ക്ക് മുമ്പ് നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി

പിന്നാലെ മറുപടിയുമായി അതുല്യ എത്തി. ‘ഹേയ് ദിലീപന്‍. പോസ്റ്റ് ചെയ്യുന്നത് തുടരുക. നിന്നെ പോലെ ദിവസവും വീഡിയോ ചെയ്യാന്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. എനിക്ക് എന്റെ തന്നെ നിലവാരുമുണ്ട്. നീ സോഷ്യല്‍ മീഡിയയില്‍ എന്റെ കുടുംബത്തെപ്പറ്റി പറയുന്നുണ്ടല്ലോ. നിന്റെ മുഖംമടി ഊരാന്‍ ഉടനെ ഞാന്‍ വരുന്നുണ്ട്. എല്ലാ ക്ലാരിഫിക്കേഷനുമായി കാത്തിരിക്കൂ. തെളിവു സഹിതം നിയമപരമായി തന്നെ. ഞാന്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതെ ലീഗലി മൂവ് ചെയ്തു. പക്ഷെ നീ ആ കോടതി ഉത്തരവ് വരെ തമാശ ആയിട്ടാണ് കണ്ടത്. അതിന് സമയം ഇല്ലാതെ നിനക്ക് ഇന്റസ്റ്റഗ്രാമില്‍ വീഡിയോ ചെയ്ത് ആക്‌ട് ചെയ്യാന്‍ സമയം ഉണ്ടല്ലോ. നിനക്ക് നീതി ഞാന്‍ തരാമെന്നാണ്’- അതുല്യ പറഞ്ഞത്.

‘എന്റെ കുഞ്ഞിനെ കാണിച്ചു തരാതിരിക്കാന്‍ ഒരു കാരണം പറഞ്ഞു തരൂ. അത് എന്റെ അവകാശമല്ലേ? അത്ര പോലും ബുദ്ധി നിന്റെ കുടുംബത്തിനില്ലേ? ഹൃദയമില്ലാത്തവര്‍’ എന്നായിരുന്നു ദിലീപന്റെ പ്രതികരണം.

‘അതിന്റെ കാരണം ഞാന്‍ നിനക്ക് പറഞ്ഞു തരണോ? എല്ലാം പറഞ്ഞു തരാം. നിനക്ക് ഇഷ്ടം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു തരുന്നത് അല്ലേ ഞാന്‍ ക്ലിയര്‍ ചെയ്തു തരാമെന്ന് അതുല്യ മറുപടി നല്‍കി. ഇതോടെ ലൈവില്‍ വാ എന്നായ ദിലീപന്‍. ദിലീപന്‍ ഭയം വന്നിട്ടാണോ എന്റെ കമന്റ് റെസ്‌ക്ടിറ്റ് ചെയ്‌തേ? ഞാന്‍ വായ തുറന്നാല്‍ നിന്റെ വായ മൂടി പോവുമല്ലേ? എന്ന മറുപടിയുമായി അതുല്യ എത്തി.