സീരിയല്‍ നടന്റെ കൂടെ ഒളിച്ചോടി, മദ്യപാനവും അടിയും, ഭർത്താവുമായി വേർപിരിഞ്ഞു: അച്ഛനോട് ക്ഷമ ചോദിച്ച് താരപുത്രി

[ad_1]

തമിഴിലെ പ്രമുഖ നടന്‍ രാജ് കിരൺ മലയാളികൾക്കും ഏറെ പരിചിതനാണ്. നടന്റെ മകളായി അറിയപ്പെട്ടിരുന്ന സീനത്ത് പ്രിയ കഴിഞ്ഞ വര്‍ഷം ഒരു സീരിയല്‍ നടന്റെ കൂടെ ഒളിച്ചോടി പോയത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെ സീനത്ത് തന്റെ ദത്തുപുത്രിയാണെന്ന് വെളിപ്പെടുത്തി നടനും രംഗത്തെത്തി. ഇപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ പറ്റി സീനത്ത് തുറന്നു പറയുകയും തന്റെ പിതാവിനോട് താന്‍ ക്ഷമ ചോദിക്കുകയാണെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു.

തമിഴിലെ സീരിയല്‍ നടന്‍ കൂടിയായ മുനീസ് രാജയെയാണ് സീനത്ത് വിവാഹം കഴിച്ചത്. ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ടാണ് ഇഷ്ടത്തിലാവുന്നത്. വീട്ടുകാര്‍ എതിര്‍ത്തതോടെ മുനീസിനൊപ്പം സീനത്ത് ഇറങ്ങി പോവുകയായിരുന്നു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം താമസിച്ചതിന് ശേഷമാണ് സീനത്ത് ആ ബന്ധം അവസാനിപ്പിച്ചത്. ഇതിനെക്കുറിച്ച് താരം പങ്കുവച്ചത് ഇങ്ങനെ,

READ ALSO: ത്രികോണ പ്രണയം: മുൻ കാമുകനെ കൊലപ്പെടുത്തി യുവതിയും കാമുകനും

‘ഭര്‍ത്താവ് മുനീസ് രാജയും ഞാനും രണ്ട് മാസം മുന്‍പ് വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടിടങ്ങളിലാണ് താമസിക്കുന്നത്. ഞങ്ങളുടെ വിവാഹം നിയമപരമായ വിവാഹമല്ല. ഇങ്ങനൊരു വിവാഹം നടത്തിയതിന്റെ പേരില്‍ ഞാനെന്റെ വളര്‍ത്തു പിതാവിനെ ഒരുപാട് വേദനിപ്പിച്ചു. മാത്രമല്ല മുനീസ് രാജയെ വിവാഹം കഴിച്ചതിന് ശേഷം എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ആ സമയങ്ങളില്‍ പോലും എന്റെ വളര്‍ത്തു പിതാവ് എന്നെ കൈവിട്ടില്ല.

ഈ വിവാഹത്തിന്റെ പേരില്‍ ഞാന്‍ എന്റെ അമ്മയെയും അച്ഛനെയും വെറുത്തിരുന്നു. ഇത്തരമൊരു അവസ്ഥയിലുള്ള ഏതൊരു സ്ത്രീയും, തങ്ങള്‍ക്ക് ലഭിച്ച ജീവിതം സംരക്ഷിക്കണമെന്നായിരിക്കും വിചാരിക്കുക. എന്റെ ദാമ്പത്യ ജീവിതം തുടങ്ങിയത് അതേ സ്വപ്നത്തോടെയാണ്. പക്ഷേ, സംഭവിച്ചതെല്ലാം പ്രതീക്ഷിച്ചതിന് എതിരായിരുന്നു. എന്നിരുന്നാലും, എല്ലാം ശരിയാവുമെന്ന് ഞാന്‍ കരുതി. ഒരു ഘട്ടത്തിനപ്പുറം ഒന്നും മാറാന്‍ പോകുന്നില്ലെന്ന് നന്നായി മനസിലായതോടെയാണ് ഞാന്‍ അതില്‍ നിന്നും പിന്മാറിയത്.

വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതല്‍ എനിക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. മുനീസ് ഭയങ്കര മദ്യപാനിയായിരുന്നു. മദ്യപിച്ച്‌ അടിപിടി ഉണ്ടാക്കുക മാത്രമല്ല വളരെ മോശമായിട്ടും സംസാരിക്കുമായിരുന്നു. എന്നാല്‍ രാത്രിയില്‍ നടന്നതെന്താണെന്ന് അദ്ദേഹം രാവിലെ ആവുമ്പോഴെക്കും മറക്കും. ഇതിനുപുറമെ പണം ആവശ്യപ്പെട്ട് എന്നെ ഉപദ്രവിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ വഴി ഞാന്‍ എന്റെ ഭര്‍ത്താവിനായി പണം വാങ്ങി കൊടുത്തു. അതിന്റെ തെളിവ് ഞാന്‍ കോടതിയില്‍ സമര്‍പ്പിക്കും. പലപ്പോഴും ഞാന്‍ വീട് വിട്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ കുടുംബത്തെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും പ്രശ്നങ്ങള്‍ നടന്നതോടെ ഞാന്‍ കടുത്ത വിഷാദാവസ്ഥയിലായി, മരുന്ന് അധികം കഴിച്ച്‌ ആശുപത്രിയിലായി’, സീനത്ത് പറഞ്ഞു.

[ad_2]