വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്: നടി സ്വാസികയുടെ പൂള്‍ പാര്‍ട്ടി വീഡിയോയ്ക്ക് നേരെ അധിക്ഷേപം
മലയാളത്തിന്റെ പ്രിയതാരം സ്വാസിക വിജയ് വിവാഹിതയായത് ദിവസങ്ങൾക്ക് മുൻപാണ്. സീരിയല്‍ താരമായ പ്രേം ജേക്കബ് ആയിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ചടങ്ങിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തിരുന്നു.
read also: അയോധ്യ രാമ ക്ഷേത്രം സംബന്ധിച്ച് സാദിഖലി തങ്ങളുടെ നിലപാടിനെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി
വിവാഹത്തിന് മുൻപ് തന്റെ സുഹൃത്തുക്കള്‍ക്കായി താരം പൂള്‍ പാർട്ടി സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായി പൂളിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ, വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയരുകയാണ്. വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ് എന്നാണ് വിമർശനം.