അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറിയ വീഡിയോയുമായി സീരിയൽ താരം നിയ രഞ്ജിത്ത്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിയ. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയും അടിക്കുറിപ്പും ഒക്കെയായി എത്തിയിരിക്കുകയാണ് താരം.
read also:ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം!! ഒരെണ്ണത്തിനു 20 ലക്ഷം രൂപ
സാരിയില്‍ വിവിധ പോസുകളില്‍ നില്ക്കുന്ന വീഡിയോയും ഫോട്ടോകളുമായി താരം എത്തിയിരിക്കുകയാണ്. ‘അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി, അവരുടെ ജിമിക്കി ചോദിച്ചു വാങ്ങിക്കുക, അവരുടെ വീട് ഷൂട്ടിങ് ലൊക്കേഷന്‍ ആക്കുക, അതും കഴിഞ്ഞ് അവരെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ആക്കി പ്രഖ്യാപിക്കുക, ഒരു സീരിയല്‍ നടി കാട്ടിക്കൂട്ടുന്നത്’ എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ.
മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘ഒരുപകാര സ്മരണയ്ക്ക് അതിക്രമിച്ചു കയയറിയ വീട്ടിലെ ഉടമസ്ഥയെ വീഡിയോയുടെ സൈഡിലെങ്കിലും കാണിക്കാമായിരുന്നു’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.