പെണ്‍കുട്ടികളെ സഹസംവിധായകരായി ഒരിക്കലും നിര്‍ത്തില്ല, പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം: ജൂഡ് ആന്റണി



മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ജൂഡ് ആന്റണി. 2018 എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജൂഡിന്റെ പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തനിക്ക് തുറന്നടിച്ച്‌ സംസാരിക്കുന്ന പ്രകൃതവും ദേഷ്യവും ഉണ്ടെന്നും സ്ത്രീകളെ തന്റെ സഹസംവിധായകരായി നിര്‍ത്താത്തതിനെക്കുറിച്ചും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ജൂഡ് പങ്കുവച്ചത് വൈറൽ.

‘സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കാറില്ല. പക്ഷെ ചില സമയത്ത് അങ്ങനെ നോക്കേണ്ടി വരുന്നത് കൊണ്ടാണ് പേടിച്ച്‌ മാറുന്നത്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ഒരു പെണ്‍കുട്ടിയെയും വെക്കാറില്ല. ഞാനെന്റെ അസിസ്റ്റന്റ് ഡയറക്ടറോ‌ടൊക്കെ ഭയങ്കര ദേഷ്യത്തില്‍ സംസാരിക്കും. ഏതെങ്കിലും സമയത്ത് അറിയാതെ പറഞ്ഞ് പോയാല്‍ മീടൂ എന്ന് പറഞ്ഞ് അവളൊരു പരാതി കൊടുത്താല്‍ പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം. അത്തരത്തിലുള്ള പേടി വരാനുള്ള കാരണം സ്ത്രീകളും പുരുഷനുമായുള്ള ഇന്ററാക്ഷന് സമൂഹം സ്പേസ് കൊടുക്കാത്തതാണ്’-എന്നും ജൂഡ് ആന്റണി പറയുന്നു.

read also: ദർശനം നടത്താൻ എത്തുന്ന ഭക്തർക്ക് പ്രത്യേക ഡ്രസ് കോഡ്! പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതുവർഷം മുതൽ പുതിയ മാറ്റങ്ങൾ

വിദേശ രാജ്യത്ത് പോയി ഒരു സ്ത്രീയോട് നിങ്ങള്‍ ആദ്യം ഇരിക്കൂ എന്ന് പറഞ്ഞാല്‍ എന്തിനാണ് ഞാൻ ആദ്യം ഇരിക്കുന്നതെന്ന് അവര്‍ ചോദിക്കും. സ്ത്രീയാണെന്ന് പറഞ്ഞ് പ്രത്യേക ബഹുമാനം കൊടുത്താല്‍ അവരെ കളിയാക്കുന്നത് പോലെയാണ്. ഞാൻ സിനിമ ചെയ്യുമ്പോള്‍ സ്ത്രീ കഥാപാത്രത്തിന് സിനിമയാണെന്ന് ചിന്തിക്കുന്നത് മാര്‍ക്കറ്റ് ചെയ്യുന്ന സമയത്താണെന്നും ജൂഡ് ആന്റണി കൂട്ടിച്ചേർത്തു.