കടുത്ത പനിയുമായി നാല് ദിവസം: നടി ഹിന ആശുപത്രിയിൽ


ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടിയ ബോളിവുഡ് നടി ഹിന ഖാന്‍ ആശുപത്രിയില്‍. കടുത്ത പനിയെ തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.

read also:അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് മഹർഷി വാല്മീകിയുടെ പേര് നൽകാൻ സാധ്യത

‘ കടുത്ത പനിയുമായി നാല് ദിവസം കഷ്ടപ്പെട്ടു. ഈ പനി കുറയുന്നേയില്ല. 102-103 ഡിഗ്രിയില്‍ തുടരുകയാണ്. എനിക്ക് ഒന്നിനും ഊര്‍ജമില്ല. എന്നെക്കുറിച്ച്‌ ഓര്‍ത്ത് വിഷമിക്കുന്നവര്‍ക്കായുള്ള വിവരമാണിത്. ഞാന്‍ തിരിച്ചുവരും’.- ഹിന ഖാന്‍ കുറിച്ചു.