നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് അദ്ദേഹത്തെയാണ്: വെളിപ്പെടുത്തലുമായി പ്രഭാസ്


ഹൈദരാബാദ്: കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ റിലീസിനൊരുങ്ങുകയാണ്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മലയാള നടൻ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പൃഥ്വിരാജിനെ പ്രശംസിച്ച് പ്രഭാസ് നടത്തിയ സംഭാഷണമാണ് ശ്രദ്ധനേടുന്നത്. ഒരുപാട് കാര്യങ്ങൾ ഏറെ പ്രഫഷണലായി ചെയ്യാൻ കഴിയുന്ന ആളാണ് പൃഥ്വിരാജെന്നും സിനിമയ്ക്ക് ശേഷം പൃഥ്വിരാജുമായി താൻ പ്രണയത്തിലായി എന്നും പ്രഭാസ് പറയുന്നു.

പ്രഭാസിന്റെ വാക്കുകൾ ഇങ്ങനെ;

‘നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂ. വെറുമൊരു നടൻ മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ കൂടിയാണ്. പൃഥ്വിരാജ് ഒരുപാട് കാര്യങ്ങൾ ഏറെ പ്രഫഷണലായി ചെയ്യാൻ കഴിയുന്ന ആളാണ്. ഹിന്ദിയിൽ സാഹോയും രാധേശ്യാമും ചെയ്തപ്പോൾ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

ഹിന്ദി സിനിമയും തമിഴ് സിനിമയും കാണാറുണ്ട് എന്നിട്ടുപോലും എനിക്ക് ഹിന്ദി ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്. ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ചോദിക്കും സാർ അവസാന നിമിഷം ഇത് മാറ്റിയാൽ എങ്ങനെ ശരിയാകും.

ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടെ യാത്ര സ്നേഹ യാത്രയല്ല, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനം: കെ സുധാകരൻ

പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാൻ കണ്ടിട്ടില്ല. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാൻ യഥാർഥത്തിൽ പൃഥ്വിരാജുമായി പ്രണയത്തിലായി. സിനിമയിലെ നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറിയ ദേഷ്യം പോലും ഒരിക്കലും ഞാൻ കണ്ടിട്ടില്ല.’