ശീതളിനെ ശാരീരികമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലേ? നടന്റെ ദാമ്പത്യം വേർപിരിയാൻ കാരണം


മോഹൻലാല്‍ നായകനായ ലൈല ഓ ലൈല എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തെന്നിന്ത്യൻ നടനാണ് ബബ്ലൂ പൃഥ്വിരാജ്. ഭാര്യ രുക്മിണി ശീതളുമായി താരം വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ബബ്ലൂ പൃഥിരാജ് തന്നേക്കാള്‍ 33 വയസ് കുറവുള്ള ശീതളിനെ വിവാഹം ചെയ്തത്. എന്നാൽ ആദ്യ ബന്ധത്തില്‍ ജനിച്ച, ഓട്ടിസം ബാധിച്ച 27 വയസ്സുള്ള ഒരു മകന് കൊടുക്കുന്ന പ്രാധാന്യം ബബ്ലു ശീതളിന് നല്‍കിയില്ലെന്നും അതാണ് ഇവരുടെ വേര്‍പിരിയലിന് കാരണമായതെന്നുമുള്ള ആരോപണം നടൻ ബെയില്‍വാൻ ഉയർത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബബ്ലൂ പൃഥ്വിരാജ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

READ ALSO: ജനുവരി ഒന്ന് മുതൽ എല്ലാ ശനിയും ഇനി ബാങ്ക് അവധി; സത്യമറിയാം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ശീതളുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ എല്ലാം തുറന്നു പറയുന്ന കുട്ടിയെ പോലെയാണ് ഞാൻ എല്ലാവരോടും സംസാരിച്ചത്. എന്നാല്‍ പലരും അതിനെ വിമര്‍ശിച്ചു. എന്റെ യോഗ്യത എന്താണെന്നും എന്റെ കഴിവ് എന്താണെന്നും അറിയാതെയാണ് അവര്‍ എന്നെ വിമര്‍ശിക്കുന്നത്. അതുകൊണ്ട് എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ ഞാൻ ഇനി എവിടെയും സംസാരിക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് ശീതളിനെ ശാരീരികമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, അതിനാലാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് ബെയില്‍വാൻ പറയുന്നത് കണ്ടു. അടുത്തിടെ ഒരു ബീച്ചില്‍ വെച്ച്‌ ഞാൻ അയാളെ കണ്ടിരുന്നു. നടക്കാൻ കഴിയാതെ അവസ്ഥയിലാണ് ആള്‍. അപ്പോഴാണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്നത്. അതില്‍ വന്ന് നല്ല രീതിയില്‍ സംസാരിച്ചാല്‍ അതൊന്നും ആരും കാണില്ല. ഇതുപോലെ വിഷം തുപ്പിയാലെ ആളുകള്‍ ശ്രദ്ധിക്കൂ.

എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിരു കടക്കുന്നുണ്ട്. എന്റെ മകൻ ഓട്ടിസം മൂലം കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഇതുകാരണം ഏകദേശം ഒമ്പത് വര്‍ഷക്കാലം, ഞാൻ വിഷാദത്തിലായിരുന്നു. ഞാൻ സിനിമ വിട്ടു. എന്റെ എല്ലാ വസ്തുവകകളും വിറ്റു. അതിനുശേഷം എപ്പോഴോ ഞാൻ മെല്ലെ അതില്‍ നിന്നും പുറത്തുവന്നു. അതിനുശേഷം, എന്റെ സങ്കടങ്ങള്‍ക്ക് പകരം എന്റെ മകനെ ഏറ്റവും വലിയ സന്തോഷമായി കാണാൻ ശ്രമിച്ചു.

ബെയില്‍വാൻ എനിക്ക് ഒരു തംബ്‌സ് അപ്പ് തരണം. ഒരു സ്ത്രീയെ തൃപ്‌തിപ്പെടുത്താൻ എനിക്ക് കഴിയും. ഒന്നല്ല 40 സ്ത്രീകളെ വരെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും. ഒരു സ്ത്രീയോടൊപ്പം കഴിയുക എന്നത് എനിക്ക് പ്രാതല്‍ കഴിക്കുന്നത് പോലെയാണ്, അത് എനിക്ക് എല്ലാ ദിവസവും വേണ്ട കാര്യമാണ്. അതുകൊണ്ട് അങ്ങനെ സംസാരിക്കരുത്’.- ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു.