ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. എന്നാൽ തങ്ങളുടെ ദാമ്പത്യ ജീവിതം വേർപിരിയലിന്റെ ഘട്ടത്തിലാണെന്ന് സജ്‌ന വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
read also: നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ എ.വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘വീട്ടില്‍ ഇപ്പോള്‍ ഉമ്മയും മക്കളും മാത്രം. ഇപ്പോള്‍ സജ്ന ഫിറോസ് അല്ല സജ്ന നൂര്‍ എന്നാണ്. നൂര്‍ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂര്‍. ഫിറോസിക്കയുമായുള്ള വിവാഹത്തോടെയാണ് ലൈം ലൈറ്റില്‍ എത്തിയത്. ഞങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും പേഴ്സണലാണ്.’
‘ഞങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച് ഇത്രയുംനാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്.’
വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന വെളിപ്പെടുത്തിയത്.