മലയാളിയുടെ ആണത്ത സങ്കല്പങ്ങളുടെ പ്രതീകം | Jayan, Kerala, Mollywood, Latest News, News, Entertainment
അനശ്വരനടൻ ജയന്റെ ഓർമ്മകൾക്ക് ഇന്ന് 43 വയസ്സ്. മലയാളിയുടെ നായക സങ്കല്പനകളെ തന്നെ അടിമുടി മാറ്റിമറിച്ച താരമായിരുന്നു ജയൻ. നസീറിന്റെ പൈങ്കിളി പ്രണയങ്ങൾ അരങ്ങുവാണ കാലത്താണ് ജയൻ എന്ന ഇതിഹാസതാരം തന്റെ സ്ഥാനം ഉറപ്പിച്ച് എടുക്കുന്നത്. പ്രതിനായക വേഷങ്ങളിലൂടെയും സഹ വേഷങ്ങളിലൂടെയും സിനിമയിൽ ചൂട് ഉറപ്പിച്ച് ജയൻ അതിവേഗത്തിലാണ് സൂപ്പർ താരനായകനായി വളർന്നത്.
ഡയലോഗ് ഡെലിവറിയിൽ ഉള്ള കഴിവ്, അഭിനയ ശേഷി, സൗന്ദര്യം, ആക്ഷൻ രംഗങ്ങൾ ചെയ്യുവാനുള്ള അമിതമായ താൽപര്യം എന്നിവയാണ് ജയനെ ഒരു മികവുറ്റ താരമാക്കി മാറ്റിയത്. അങ്ങാടി, മീൻ, ശരപഞ്ചരം, മൂർഖൻ, കോളിളക്കം ഉൾപ്പെടെ അനേകം ചിത്രങ്ങൾ. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സാഹസികനായ ജയൻ മരണപ്പെടുന്നത്.
read also: ‘എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം’: മുഖ്യമന്ത്രി പിണറായി വിജയന്‍
മലയാളിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ജയൻ എന്ന നടൻ കടന്നുപോയിട്ടും ആ ഒരു സിംഹാസനത്തിൽ ഇരിക്കാൻ ഇന്നോളം ഒരു നായക നടനും നാളിതുവരെയായി കഴിഞ്ഞിട്ടില്ല. ജയൻ അവശേഷിപ്പിച്ചു പോയ സിംഹാസനം ഇപ്പോഴും മലയാള സിനിമയിൽ അവശേഷിക്കുന്നു എന്ന കാര്യം മമ്മൂട്ടി പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തലമുറകൾക്ക് ഇപ്പുറവും ജയൻ എന്ന താരം ഏറെ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പുതിയ തലമുറയിലെ ചെറിയ കുട്ടികൾക്ക് പോലും വി ആർ നോട്ട് ബഗേഴ്സ് തുടങ്ങിയ ഡയലോഗുകൾ സുപരിചിതമാണ്. മലയാളിയുടെ ആണത്ത സങ്കല്പങ്ങളുടെ പ്രതീകമാണ് ജയൻ എന്ന താരം. അദ്ദേഹം അവശേഷിപ്പിച്ചിട്ട് പോയ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും അനശ്വരമായി ഇന്നും ജയൻ നിലനിൽക്കുന്നു.