[ad_1]
ഷൂട്ടിങ് തിരക്കുകൾക്ക് ഇടയിൽ കൂടുതൽ ദിവസം കുടുംബത്തിൽ നിന്നും വിട്ടു നിന്നപ്പോൾ തന്നെ മകൻ മറന്നു പോയ സംഭവത്തെക്കുറിച്ച് പ്രശസ്ത ബോളിവുഡ് ഹാസ്യനടൻ ജോണി ലിവർ പങ്കുവച്ചത് ശ്രദ്ധ നേടുന്നു. അടുത്തിടെ മകൾ ജാമി ലിവറിനൊപ്പം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴാണ് ഈ സംഭവം അദ്ദേഹം പറഞ്ഞത്.
നടന്റെ വാക്കുകൾ ഇങ്ങനെ, ‘വളരെ നീണ്ട നാളത്തെ ഷൂട്ടിംഗ് കഴിഞ്ഞു ഞാൻ വീട്ടിലെത്തി. ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് പോയി, അവിടെ എന്റെ ഭാര്യ മകനൊപ്പം ഇരിക്കുകയായിരുന്നു. എന്റെ മകൻ ഞെട്ടലോടെ എന്നെ നോക്കി, അവന്റെ മുഖത്ത് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു, അവൻ യേ ആദ്മി കൗൻ ഹേ, ജോ മേരേ മാ കേ റൂം മേം ജാ രഹാ ഹേ? എന്നെല്ലാം ചോദിച്ചപ്പോഴാണ് ഞാൻ പലതും തിരിച്ചറിഞ്ഞത്. അന്നുമുതൽ, എന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു’.
read also: കാറിന്റെ ഡോറിലിരുന്ന് താമരശേരി ചുരത്തിലൂടെ യാത്ര നടത്തി: തമിഴ്നാട് സ്വദേശികൾ പിടിയിൽ
ജോൺ പ്രകാശ റാവു ജനുമല എന്നാണ് നടന്റെ യഥാർത്ഥ പേര്. ജോണി ലിവർ എന്ന പേര് തനിക്ക് ലഭിച്ചതിനെക്കുറിച്ചും താരം പങ്കുവയ്ക്കുകയുണ്ടായി. ‘ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ചെറിയ ഷോകളും മിമിക്രികളും ചെയ്യുമായിരുന്നു. എന്റെ ഓഫീസിലെ സഹപ്രവർത്തകർ എന്നെ ജോണി എന്ന് വിളിക്കും. ദിവസം ഞാൻ എന്റെ ബോസിനെ അനുകരിക്കുകയായിരുന്നു, എന്റെ അഭിനയത്തെ അദ്ദേഹം അഭിനന്ദിച്ചു, എന്റെ പേര് അങ്ങനെ ജോണി ലിവർ എന്നായി’ – നടൻ പറഞ്ഞു.
[ad_2]