തന്നോട് ആ നടൻ കാണിച്ചത് ചതി: വെളിപ്പെടുത്തലുമായി അബ്ബാസ്



തമിഴകത്ത് റൊമാന്‍റിക് ഹീറോയായി പേരെടുത്ത, തിരക്കുള്ള താരങ്ങളിൽ ഒരാളായിരുന്നു അബ്ബാസ്. സൂപ്പര്‍താര പദവിയിലെത്തും എന്ന് കരുതിയിരുന്ന അബ്ബാസിനു 2000 നു ശേഷം തുടർ പരാജയങ്ങളായിരുന്നു സിനിമയിൽ നേരിടേണ്ടിവന്നത് ഒരു ബാത്ത് റൂം ക്ലീനറിന്‍റെ പരസ്യത്തിൽ അഭിനയച്ചതോടെ അബ്ബാസ് ട്രോളുകളിലും നിറഞ്ഞു.

read also:നമ്മുടെ അന്ധവിശ്വാസം ഗണപതിത്തലയിലല്ല, മരണവുമായി ചതുരംഗം കളിയ്ക്കാനിരിക്കുന്ന വ്യാജചികിൽസയിലാണ്: എതിരാണ് കതിരവൻ

നടന്‍ വിശാലിനെക്കുറിച്ചും, തന്നോട് വിശാല്‍ കാണിച്ച ചതിയും തുറന്ന് പറഞ്ഞിരിക്കുകയാണ് അബ്ബാസ് ഇപ്പോൾ. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിശാലിനെതിരെ നടന്റെ വെളിപ്പെടുത്തൽ.

‘സിസിഎല്ലിന്‍റെ ആദ്യ സീസണില്‍ ഞാനും വിശാലും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും വാക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്‍റെ ബാക്കി എന്ന നിലയില്‍ അവന്‍ രണ്ടാം സീസണ്‍ ആയപ്പോള്‍ എന്നെക്കുറിച്ച് ചില നുണകള്‍ പ്രചരിപ്പിച്ചു. പലരും ഇത് കേട്ട് എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചു. എന്നാലും അത് വലിയ ചതിയായിരുന്നു. പക്ഷെ ഇപ്പോഴും എവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ വിശാലിനോട് ഒരു ഹായ് പറയാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമോ എന്ന് അറിയില്ല. പക്ഷെ വിശാലിനോട് താന്‍ ക്ഷമിക്കും. കാരണം എന്ത് പറഞ്ഞാലും അയാള്‍ സിനിമ മേഖലയില്‍ ഇന്നും ഉണ്ട്. ഞാനും ആ മേഖലയിലെ വ്യക്തിയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു കുടുംബം അല്ലെ. അതിനാല്‍ അതിലെ ഒരു അംഗത്തോട് ഞാന്‍ ക്ഷമിക്കും’- അബ്ബാസ് പറഞ്ഞു.