‘മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ ജയിലറിന് ഒരു ഡബിൾ ഇമ്പാക്റ്റ് കിട്ടിയേനെ’; സംവിധായകൻ ഒമർ ലുലു
നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ ആദ്യ ഷോയ്ക്ക് തന്നെ ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ. ഒരു സാധാരണ റിട്ടയേർഡ് കുടുംബനാഥൻ എന്ന നിലയിൽ രജനികാന്തിന്റെ രണ്ട് വ്യക്തിത്വങ്ങൾ കാണിക്കുന്ന ചിത്രമാണ് ഇത്. ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Also read-Jailer | ‘തിരുമ്പി വന്തിട്ടേൻ ‘; കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് സംവിധായകൻ നെല്‍സണ്‍
ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം
“ജയിലർ, നെൽസൺ എന്ന ഡയറക്ട്റുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ ചുമ്മാ തീ. വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്ളാൻ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷൻ വന്നേനെ”, എന്നാണ് ഒമർ ലുലു കുറിച്ചത്.