കലാഭവനിൽ തബല വിദ്വാനായ എം.എ. പോളിന്റെ മകൻ മൈക്കിൾ അഥവാ ഇന്നത്തെ ലാൽ കൂട്ടുകാരൻ സിദ്ധിഖും (Siddique) ചേർന്ന് മിമിക്രിയുമായി നടക്കുന്ന കാലം. മിമിക്രിയുടെ പശ്ചാത്തലത്തിൽ ആബേലച്ചൻ കലാഭവനിൽ വലിയ പരിപാടികൾ ആസൂത്രണം ചെയ്യുന്നു എന്നും, ഒന്ന് പോയി കാണണമെന്നും ലാൽ സിദ്ധിഖിനോട്. ലാലിൻറെ പിതാവിന്റെ പരിചയത്തിലാണ് അങ്ങനെയൊരു കൂടിക്കാഴ്ച ഒരുങ്ങിയത്. കലാഭവൻ എന്ന് കേട്ടതും സിദ്ധിഖിന് ഉള്ളിൽ കിടുകിടുപ്പ്. അത്രയും വലിയ പേര് തന്നെയായിരുന്നു കാരണം.
നേരിൽക്കാണാൻ ലാൽ വഴിയൊരുക്കി. ദിവസവും കുറിച്ച് വാങ്ങി. അപ്പോഴും ഉൾവലിഞ്ഞ സിദ്ധിഖ്, ലാലിനോട് തനിയെ പോകാൻ ഉപദേശിച്ചു. പക്ഷേ ലാൽ പിൻവാങ്ങിയില്ല. സിദ്ധിഖ് കൂടെയുണ്ടെങ്കിൽ മാത്രം പോകും, ഇല്ലെങ്കിൽ ഇല്ല. ഒടുവിൽ ഉള്ളിലെ അങ്കലാപ്പ് മാറ്റിവച്ച് ലാലിന് കൂട്ടുപോകാനുള്ള തീരുമാനം ലാലിന്റെയും സിദ്ധിഖിന്റെയും തലവര തിരുത്തിക്കുറിക്കുന്നതായി.
മിമിക്സ് പരേഡ് എന്ന ആശയം സിദ്ധിഖിന്റേതായിരുന്നു. ഫൈൻ ആർട്സ് ഹാളിലെ ആദ്യ ഷോ കണ്ട് ബുക്കിംഗ് നൽകിയത് സംവിധായകൻ രാജീവ് കുമാറും. അങ്ങനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രണ്ടാമത് വേദിയായി.
കലാഭവനിൽ പ്രധാനമായി എഴുത്തുകാരായിരുന്നു ലാലും സിദ്ധിഖും. പിൽക്കാലത്ത് തുളസീദാസിന്റെ സംവിധാനത്തിൽ ‘മിമിക്സ് പരേഡ്’ എന്ന ചിത്രം ഇറങ്ങിയതും കലാഭവനും മിമിക്സ് പരേഡും കേന്ദ്രീകരിച്ചായിരുന്നു. കലയെ സ്നേഹിച്ച ആബേലച്ചന്റെ വേഷം ചെയ്തത് ഇന്നസെന്റും. തന്നെ അവതരിപ്പിച്ച ഇന്നസെന്റിന്റെ പ്രകടനം ആബേലച്ചന് ബോധിക്കുകയും ചെയ്തു. ഇതിന്റെ രണ്ടാം ഭാഗമെന്നോണം ‘മിമിക്സ് ആക്ഷൻ 500’ എന്ന ചിത്രവുമിറങ്ങി.
Summary: How Kalabhavan became a gamechanger in the lives of film directors Lal and Siddique from the days they were all about mimicking. It was Lal’s father who arranged for a meeting with Fr. Abel, the priest who helmed the centre for performing arts based in Kochi. Siddique, who was initially hesitant to make a move, was accompanied by his friend and there was no looking back ever since