മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് ആമിർ ഖാന്റെ മകള്‍ ഐറ ഖാന്‍. പൊതുവേദികളില്‍ നിന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുന്ന ഐറ ഖാന്‍ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. തന്റെ വിഷാദ രോഗത്തെക്കുറിച്ച് ഐറ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് രസകരമായ വീഡിയോകളിലൂടെ വിഷാദരോഗത്തെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമൊക്കെ ഐറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്നെ വിഷാദരോഗിയാക്കാനുള്ള കാരണത്തെക്കുറിച്ച് ഐറ ഖാന്‍ വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനമാണ് തന്നിലെ വിഷാദരോഗത്തിന് കാരണമായി ഇറ ആരോപിക്കുന്നത്. അച്ഛനും അമ്മയും സമവായത്തിലാകാം പിരിഞ്ഞതെന്നും എന്നാല്‍, അവരുടെ വിവാഹ മോചനം തന്നില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് ഐറ ഖാന്‍ പറഞ്ഞു.
ഐറ ഖാന്റെ വാക്കുകൾ ഇങ്ങനെ;
മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം: കേന്ദ്ര മന്ത്രി വി. മുരളീധരന്‍
‘എന്റെ വിഷാദരോഗത്തിന്റെ പ്രധാന ട്രിഗര്‍ അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനമാണെന്ന് എന്റെ തെറാപ്പിസ്റ്റ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, എന്റെ മാനസികാവസ്ഥയ്ക്ക് ഞാന്‍ ഒരിക്കലും അവരെ കുറ്റപ്പെടുത്തില്ല. എന്നാല്‍, വിവാഹ മോചനം വലിയൊരു കാര്യമല്ലെന്ന് ആമിറും റീനയും തന്നെ ബോധ്യപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും പരസ്പര ധാരണയില്‍ പിരിഞ്ഞപ്പോള്‍ അത് തന്റെയുള്ളില്‍ ഒരു കാഴ്ചപ്പാടുണ്ടാക്കി. എന്നാല്‍, താന്‍ അതൊന്നും ആരോടും ചര്‍ച്ച ചെയ്തില്ല. അതിനാല്‍ വിഷാദരോഗത്തിന് ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുന്നത്.
ഇപ്പോള്‍ ഞാന്‍ സന്തോഷകരമായൊരു ജീവിതമാണ് ലക്ഷ്യം വെക്കുന്നത്. അതിനായി ഇതുവരെ ചെയ്തതൊക്കെ സിസ്റ്റമാറ്റിക്കിലി അണ്‍ഡു ചെയ്യണം. ഇപ്പോള്‍ വിഷാദരോഗത്തില്‍ നിന്നും മുക്തയാകാനുള്ള യാത്രയിലാണ്. ഈ യാത്രയില്‍ എനിക്ക് പിന്തുണയായി അച്ഛനും അമ്മയും എല്ലാം കൂടെയുണ്ട്. എനിക്ക് സഹായം വേണ്ടപ്പോഴെല്ലാം അവരെല്ലാം കൂടെ നില്‍ക്കും’,