Siddique|’സ്വന്തം സിദ്ധീഖിന് ആദരാഞ്ജലി’; സംവിധായകൻ സിദ്ധീഖിന്റെ വേർപാടിൽ മമ്മൂട്ടി


സംവിധായകൻ സിദ്ധീഖിന്റെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പുമായി മമ്മൂട്ടി. ഫെയ്സ്ബുക്കിലെ കുറിപ്പിൽ ചുരുങ്ങിയ വാക്കുകളിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം പ്രിയ സംവിധായകന് ആദരാഞ്ജലി നേർന്നത്. പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… എന്ന് തുടങ്ങിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

മമ്മൂട്ടിയുടെ വാക്കുകൾ

വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….
സ്വന്തം സിദ്ദിക്കിന്
ആദരാഞ്ജലി

ഇന്നലെ, രാത്രിയാണ് മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഇന്നും പ്രിയങ്കരമായ ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകൻ വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരതരാവസ്ഥയിലാകുകയും ഇന്നലെ രാത്രിയോടോ മരണപ്പെടുകയുമായിരുന്നു.

ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം നടക്കും. വൈകിട്ട് 6 മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം.