പതിനേഴാം വയസ്സിൽ വിവാഹം, കോളേജില്‍ പഠിക്കുമ്പോൾ കുഞ്ഞ്: ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് രേഖ നായര്‍


തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധനേടിയ താരമാണ് രേഖ നായര്‍. തന്റെ വിവാഹ മോചനത്തെക്കുറിച്ച് നടി പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു. പതിനേഴാം വയസിൽ ആയിരുന്നു രേഖയുടെ വിവാഹം. എന്നാൽ ആ വിവാഹബന്ധത്തിന് വലിയ ആയുസുണ്ടായിരുന്നില്ലെന്നു രേഖ പറയുന്നു.

read also: ആരോഗ്യം നിലനിര്‍ത്തുന്നതിനും കൂടുതല്‍ ചെറുപ്പമാകുന്നതിനും വെള്ളം കുടി തന്നെ പ്രധാനം

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘കോളേജില്‍ ചേര്‍ന്ന ഒന്നാം വര്‍ഷത്തില്‍ ഞാൻ വിവാഹിതയായി. അന്ന് വെറും പതിനേഴ് വയസ് മാത്രമായിരുന്നു എന്റെ പ്രായം. എന്നാല്‍ ആ വിവാഹബന്ധത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. ഞങ്ങള്‍ ഇരുവരും വിവാഹമോചിതരായി. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുണ്ടെങ്കിലും അന്നത്തിന് വഴി കണ്ടെത്താൻ അന്നും കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഞാൻ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്ന് വരാൻ ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചു. മകള്‍ പിറന്നപ്പോള്‍ എനിക്കൊപ്പം ഭര്‍ത്താവുണ്ടായിരുന്നില്ല. കോയമ്പത്തൂരില്‍ കോളേജില്‍ പഠിക്കുമ്പോഴാണ് കുഞ്ഞ് ജനിച്ചത്, അന്ന് ഫോണ്‍ സൗകര്യമില്ലായിരുന്നു. അത് കൊണ്ട് കേരളത്തിലെ മാതാപിതാക്കള്‍ക്ക് ഞാൻ ഒരു കത്തിലൂടെ ഒരു സന്ദേശം അയച്ചു. അതിനുശേഷം അവര്‍ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അന്ന് ശൈശവ വിവാഹം തടയാനുള്ള അറിവ് പോലും എനിക്കില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് 37 വയസുണ്ട്. ഇതുവരെ ജീവിതത്തില്‍ വളരെ അധികം മാറ്റങ്ങളാണുണ്ടായത്. ഞാൻ ഒരു വീട് വാങ്ങി. എനിക്ക് രണ്ട് കാറുകളുണ്ട്. ലോകത്ത് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല.’- രേഖ നായര്‍ പറയുന്നു.