മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്, സിദ്ദിഖിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്: നടൻ മോഹൻലാല്‍
ആദ്യ ചിത്രം മുതലുള്ള സൗഹൃദമാണ് സംവിധായകൻ സിദ്ദിഖുമായുള്ളതെന്ന് നടൻ മോഹൻലാൽ. മലയാളത്തില്‍ എപ്പോഴും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ചെയ്ത വ്യക്തിയാണ്. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും മോഹൻലാല്‍ ഒരു സ്വകര്യ ചാനലിനു നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
READ ALSO: നടി ലക്ഷ്മി മേനോന്റെ വരൻ തെന്നിന്ത്യൻ താരം!!
‘ആദ്യ ചിത്രം മുതലുള്ള സൗഹൃദമാണ്. മലയാളത്തില്‍ എപ്പോഴും ഓര്‍മിക്കപ്പെടുന്ന സിനിമ ചെയ്ത വ്യക്തിയാണ്. ഒരുപാട് പേര്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് വളരെ കംഫര്‍ട്ടബിളായ സംവിധായകനായിരുന്നു. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്. ദൂരെയാണ്. വിയോഗത്തില്‍ അതിയായ ദുഃഖം’- മോഹൻലാല്‍ പറഞ്ഞു.
സിദ്ദിഖിന്റെ അവസാനം പ്രദർശനത്തിന് എത്തിയ മലയാള ചിത്രം മോഹൻലാൽ നായകനായകനായ ബിഗ് ബ്രദർ ആയിരുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, അയാൾ കഥ എഴുതുകയാണ്, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നിവയാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച മറ്റ് ചിത്രങ്ങൾ.