സന്തോഷ് വർക്കിയ്ക്ക് ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ!! 20 വർഷമായി മരുന്ന് കഴിക്കുന്നുവെന്ന് ആറാട്ടണ്ണൻ മാധ്യമങ്ങളോട്



ആറാട്ട് അണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായ സന്തോഷ് വർക്കിയെ നടൻ ബാല മുറിയിൽ പൂട്ടിയിട്ടുവെന്നും ഫോൺ പിടിച്ചു വാങ്ങിയെന്നും ചെകുത്താൻ എന്ന യുട്യൂബർ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കിയും ബാലയും.

കഴിഞ്ഞ 20 വർഷമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ഒബ്സസീവ് കംപൽസീവ് ഡിസോർഡർ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നത്. മരുന്നു കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റേബിൾ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ബാലയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സന്തോഷ് വർക്കി ഇക്കാര്യം പറഞ്ഞത്.

read also: രാജ്യത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം, വില 3 ലക്ഷം രൂപ വരെ! വിപണിയിലെ താരമായി കാശ്മീരി കുങ്കുമപ്പൂവ്

സോഷ്യൽ മീഡിയയിലൂടെ ചലച്ചിത്ര താരങ്ങളെ നിരന്തരമായി അപമാനിക്കുന്ന ആറാട്ട് അണ്ണന്റെയും ചെകുത്താന്റെയും രീതികൾ ശരിയല്ല എന്ന നിലപാടാണ് ബാല സ്വീകരിച്ചത്. അത് ആറാട്ടണ്ണനെ ബോധ്യപ്പെടുത്തുവാനും ബാലയ്ക്ക് കഴിഞ്ഞു. പല സാഹചര്യങ്ങളിലും തന്നെ സഹായിക്കാനുള്ള മനസ്ഥിതി കാണിച്ച ബാല ഒരു തരത്തിലും സന്തോഷവർക്കിക്ക് യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയില്ല എന്ന് സന്തോഷവർക്കി തന്നെ സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ (Obsessive compulsive disorder- OCD ) എന്നത് മാനസികവും പെരുമാറ്റപരവുമായ ഒരു വൈകല്യമാണ്.