രണ്‍ദീപ് ഹൂഡ ചിത്രം ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ പ്രതിസന്ധിയില്‍


മുംബൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്, വിഡി സവര്‍ക്കറുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രം പ്രതിസന്ധിയില്‍. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിൽ ടൈറ്റില്‍ റോളിലെത്തുന്നതും ഹൂഡ തന്നെയാണ്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് രണ്‍ദീപ് ഹൂഡ.

മറ്റു നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം തനിക്ക് ആണെന്ന് രണ്‍ദീപ് ഹൂഡ അടുത്തിടെ പത്രപ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്

നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തന്റെ പങ്ക് കണക്കിലെടുത്ത്, ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ ഏക ഉടമ താനാണെന്ന് രണ്‍ദീപ് മറ്റ് നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് സമ്മതിച്ച് നല്‍കാന്‍ മറ്റ് നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. രണ്‍ദീപ് ഹൂഡയുടെ അവകാശവാദം തള്ളിയ ചിത്രത്തിന്റെ മറ്റ് രണ്ട് നിര്‍മ്മാതാക്കളായ സന്ദീപ് സിങ്ങും, ആനന്ദ് പണ്ഡിറ്റും ഔദ്യോഗികമായ നിയമ നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കി.