ബംഗാളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ബിജെപി

ബംഗാളില്‍ (Bengal) ദി കേരള സ്റ്റോറിയുടെ (The Kerala Story) പ്രത്യക പ്രദര്‍ശനം സംഘടിപ്പിച്ച് ബിജെപി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ നിരോധിക്കണമെന്ന ഉത്തരവ് മറികടനന്നാണ് ബിജെപി പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപിയുടെ ബരുയിപൂര്‍ ജില്ലാ ഓഫീസിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപിയുടെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലാ പ്രസിഡന്റ് ഫാല്‍ഗുനി പത്രയും പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

‘സിനിമയ്ക്ക് സംസ്ഥാനവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പാലിച്ചാണ് ഞങ്ങള്‍ സ്വകാര്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. ജാഗ്രത പാലിക്കാനും ബോധവല്‍ക്കരണത്തിനുമായാണ്
ഇന്‍ഡോര്‍ പ്രദര്‍ശനം നടത്തിയത്. ആരെയും അപമാനിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നില്ല.’ സിനിമ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് പത്ര പറഞ്ഞു.

‘ഞങ്ങള്‍ നിയമം പരിശോധിച്ചു. ആളുകള്‍ക്ക് സ്വകാര്യമായി ചിത്രം കാണാനാകും. സിനിമ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. നിരവധി ആളുകള്‍ വിവിധ വെബ്സൈറ്റുകളില്‍ നിന്ന് ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ എനിക്ക് അയച്ചിട്ടുണ്ട്. നിരോധനം പൂര്‍ണ്ണമായി നടത്താന്‍ ആദ്യം ആ വെബ്സൈറ്റുകള്‍ നിരോധിക്കണം.’ അവര്‍ പറഞ്ഞു. .

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് അയച്ചത് എങ്ങനെയെന്നുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഈ ചിത്രം നിരോധിക്കുകയും തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകളില്‍ അതിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവ ചിത്രം നികുതിരഹിതമാക്കി .

ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന ടി.എം.സി നേതാവും ബംഗാള്‍ വ്യവസായ മന്ത്രിയുമായ ഡോ.ശശി പഞ്ച രംഗത്തെത്തി. ഈ നീക്കം മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന് വിരുദ്ധമാണ്.’ദി കേരള സ്റ്റോറി’ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുകയും ധ്രുവീകരണ രാഷ്ട്രീയം പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ അജണ്ട. മമത ബാനര്‍ജി പറയുന്നതിനെ ധിക്കരിക്കുക മാത്രമാണ് അവരുടെ ധാരണയെന്നും പഞ്ച പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുളള ബിബിസി ഡോക്യുമെന്ററി സമാനമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനും ടിഎംസി നേതാവ് ബിജെപിയെ വെല്ലുവിളിച്ചു. പത്താന്‍, പദ്മാവത്, ഛപാക് തുടങ്ങിയ സിനിമകളുടെ സമയത്ത് പൊട്ടിപ്പുറപ്പെട്ട കോലാഹലത്തെയും അവര്‍ ചോദ്യം ചെയ്തു. ‘എന്തുകൊണ്ടാണ് അവര്‍ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ സ്വകാര്യമായി പോലും പ്രദര്‍ശിപ്പിക്കാത്തത്? എന്തുകൊണ്ടാണ് അവര്‍ അത് അവരുടെ സമീപത്ത് പ്രദര്‍ശി്പ്പിക്കാത്തതെന്നും പഞ്ച ചോദിച്ചു. നിരോധനം വിഡ്ഢിത്തമാണെ പത്രയുടെ അഭിപ്രായത്തെയും പഞ്ജ ആക്ഷേപിച്ചു.’ ഇത്  ഭരണകൂടമാണ് ചിന്തിക്കേണ്ടതെന്ന് സിനിമകളോടുള്ള ബിജെപിയുടെ ‘സെലക്ടീവ് മുന്‍ഗണനകള്‍’ ചൂണ്ടിക്കാട്ടി പഞ്ജ തിരിച്ചടിച്ചു.