ഉമ്മയൊരു പാവമാണ്, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ കണ്ണ് നിറയും

നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം വേണ്ടപോലെ ചിലവഴിക്കാൻ മെഗാ സ്റ്റാർ ശ്രമിക്കാറുണ്ട്. കുടുംബവുമായി ചെലവഴിക്കേണ്ട സമയം മറ്റൊന്നിനും വേണ്ടി പാഴാക്കരുതെന്ന് നിർബന്ധമുള്ള ഒരാളാണ് മമ്മൂട്ടി.  യുവതാരങ്ങളെല്ലാം തന്നെ മമ്മൂട്ടിയുടെ ശൈലി പിന്തുടരുന്നുമുണ്ട്. നമ്മളെക്കുറിച്ചാലോചിച്ച് നമ്മളെ മിസ് ചെയ്തിരിക്കുന്നവരല്ലേ കുടുംബാംഗങ്ങള്‍. അതിനാല്‍ അവരെ ആദ്യം പരിഗണിക്കണമെന്നാണ് മമ്മൂട്ടി പറയാറുള്ളത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെയും ഉമ്മ ഫാത്തിമയുടെയും ആഴത്തിലുള്ള ബന്ധത്തെപ്പറ്റി മമ്മൂട്ടി മുൻപ് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നത്.  ‘എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയിൽ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലർത്തും. അങ്ങനൊന്നും പറയാൻ എന്റെ ഉമ്മക്കറിയില്ല.”- എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

മറ്റൊരു ഇന്റർവ്യൂയിൽ ബാപ്പച്ചിയും ഉമ്മയും തമ്മിലുള്ള പ്രണയത്തെപ്പറ്റി ദുൽഖറും പങ്കുവച്ചിരുന്നു. സിനിമാ ഷൂട്ടിങ് ബ്രേക്കിനിടയിലെല്ലാം വാപ്പച്ചി ഉമ്മയെ വിളിക്കാറുണ്ടെന്നും വീട്ടിലെ യുവമിഥുനങ്ങള്‍ അവരാണെന്നും അഭിമുഖത്തിനിടയില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.  മമ്മൂട്ടിക്ക് പിന്നാലെയായാണ് മകൻ ദുൽഖർ സൽമാനും സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിക്കഴിഞ്ഞു. സെക്കൻഡ് ഷോയിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമാ അരങ്ങേറ്റം.  തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തന്നിലെ അഭിനേതാവിനെ രേഖപ്പെടുത്തി മുന്നേറുകയാണ് ദുൽഖർ.