ഏറ്റവും അടുത്ത സുഹൃത്ത് കട്ടപ്പയെ പോലെ പിന്നിൽ നിന്ന് കുത്തുന്നു: മോഹൻലാൽ എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യുന്നു – ധ്യാൻ
അടുത്തിടെ സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം ചർച്ചയായ സംഭവമാണ് ശ്രീനിവാസൻ മോഹൻലാലിനെതിരെ നടത്തിയ പരാമർശങ്ങൾ. സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായെങ്കിലും മോഹൻലാൽ ഒരു പ്രതികരണവും നടത്തിയില്ല. ഇപ്പോഴിതാ, തന്റെ അച്ഛന്റെ വെളിപ്പെടുത്തലും ഇന്നസെന്റ് ചേട്ടന്റെ മരണവും മോഹൻലാലിനെ എങ്ങനെ ഒക്കെ ബാധിച്ചിട്ടുണ്ടാകുമെന്ന് താൻ ആലോചിച്ചിട്ടുണ്ടെന്ന് പറയുകയാണ് ധ്യാൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇതേകുറിച്ച് സംസാരിച്ചത്.
‘ഇന്നസെന്റ് ചേട്ടന്റെ മരണവും അതിന് കുറച്ചു ദിവസത്തിന് ശേഷം അച്ഛൻ ലാൽ സാറിനെതിരെ പറഞ്ഞതും, ഇത് രണ്ടും എന്നെ ഭയങ്കരമായി ബാധിച്ചു. എന്റെ ഒരു ദിവസമാണ് മോശമായി പോയത്. അച്ഛൻ ആ പരാമർശം നടത്തിയ ശേഷം ഞാൻ ആലോചിച്ച ഒരു കാര്യം ലാൽ സാർ ഇത് രണ്ടും അനുഭവിച്ച ആളാണ്. അതായത് ഏറ്റവും അടുത്ത സുഹൃത്തായ ഇന്നസെന്റ് ചേട്ടന്റെ മരണം നടക്കുന്നു. അത് കഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് കട്ടപ്പയെ പോലെ പിന്നിൽ നിന്ന് കുത്തുന്നു.