'കിച്ച സുദീപിന്റെ സിനിമകളുടെ റിലീസ് നിരോധിക്കണം'; സംസ്ഥാന തിരഞ്ഞെടുപ്പ് ബോഡിക്ക് അഭിഭാഷകന്റെ കത്ത്
കർണാടക തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) പിന്തുണ വാഗ്ദാനംചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കിച്ച സുദീപിന്റെ സിനിമകളുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവമോഗയിൽ അഭിഭാഷകൻ സംസ്ഥാന തിരഞ്ഞെടുപ്പ് ബോഡിക്ക് കത്തെഴുതി. സുധീപിന്റെ സിനിമകളും ഷോകളും വോട്ടർമാരുടെ മനസ്സിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് അഭിഭാഷകൻ പറഞ്ഞു.
കർണാടകയിൽ ഭരണകക്ഷിയായ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുതിർന്ന ദേശീയ നേതാക്കൾക്കൊപ്പം സ്റ്റാർ പവറും ഉപയോഗിക്കുന്നുണ്ട്. അതേസമയം കിച്ച സുദീപിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. കല്യാണ-കർണാടക മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ജനപ്രിയ താരം സംസ്ഥാനത്തുടനീളം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.